Lekhanangal



'അഴിമതി'പ്പായസം

ആവിശ്യമായ സാധനങ്ങള്‍

കൂടെ നില്‍ക്കാന്‍ ഒരു പാര്‍ട്ടിയും, കാലുവാരാന്‍ ഒരു പ്രതിപക്ഷവും, പിന്നെ ആവിശ്യത്തിന് ടു ജി സ്പെക്ട്രവും, ലാവലിനും, കോമണ്‍ വെല്‍തും, ഇടക്കിടെ കമന്റ് പറയാന്‍ അച്ചുമാമനും....
തയ്യാറാക്കുന്നവിധം

അഴിമതി പാത്രം ചൂടാക്കുക. ഇതിലേയ്ക്ക് അല്‍പം ടു ജി സ്പെക്ട്രം ഇടുക., ഇളക്കി കൊടുക്കാന്‍ കന്നി മൊഴിയെയോ രാജിയെയോ വിളിക്കാം.,അടുത്തതായി ലാവലിനും,കോമണ്‍ വെല്‍തും ചേര്‍ക്കുക., പ്രതിപക്ഷം ഇത് ഇടക്കിടെ ഇളക്കി കൊടുക്കണം., തീ ആളിക്കത്തിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കാം., കരിയാതെ ഇരിക്കാന്‍ പ്രതിപക്ഷം റൗനഫിനെയും നീരാ റാഡിയെയും ചേര്‍ക്കുക., പായസത്തിന് രുചി നല്‍കാന്‍ ഇടക്കിടെ പാര്‍ലമെന്റ് സ്തംഭിപ്പിച്ചു കൊടുക്കുക. അവസാനം തീ അണക്കാന്‍ കോടികള്‍ ഇട്ട് പായസം വിളമ്പാം.,
ഇത് കഴിച്ച് അച്ചു മാമന്‍ ഇങ്ങനെ പറയും..
ഏതഴിമതിയിലും തളരാത്തതാണെന്റെ യവ്വനം"
 




മലയാളത്തിന്റെ മികച്ച കൃതികളിലേയ്ക്ക് ഒരു തിരഞ്ഞു നോട്ടം
ഒരു ദേശത്തിന്റെ കഥ
മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന്റെ കുലപതിയായ ശ്രീ എസ് . കെ പൊറ്റക്കാടിന്റെ ഏറ്റവും മഹത്തരമായ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതിയാണ് ഒരു ദേശത്തിന്റെ കഥ.......
ഈ നോവലിലെ ഓരോ വരികളും ഇതിന്റെ അര്‍ത്ഥവത്തായ പേരിനെ സൂചിപ്പിക്കുന്നതാണ്.
ശരിക്കും ഇത് ഒരു ദേശത്തിന്റെ തന്നെ കഥയാണ്. അദ്ദേഹംവളരെ കൃത്യമായ ഭാഷയില്‍ ആസ്വാദക മനസ്സുകളെ പരമാവധി ആകര്‍‍‍‍ഷിക്ക തക്കവിധം ഇത് എഴുതിയിരിക്കുന്നു.
ഇതിലെ ഓരോ കഥാപാത്രങ്ങളും ഒരു കാലത്ത് ആ നാടിനെ പ്രതിനിധീകരിച്ചവരായിരുന്നു.
ഇതിലെ പ്രധാന കഥാപാത്രമായ,ശ്രീധരന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും മനുഷ്യ മനസ്സിനെ സ്വാധീനിക്കത്തക്കവിധത്തില്‍ മാനുഷിക ഭാവങ്ങളില്‍ ചാലിച്ച് ഒപ്പിയെടുത്തതായ ഒരു പിടി ജീവിങ്ങളുടെ നേര്‍ക്കാര്‍ക്കാഴ്ചണ് ഈപുസ്തകംഇതിലെ ഓരോ കതാപാത്രങ്ങളും,ഓരോ സംഭവങ്ങളും,ഒരുനാടിന്റെ സാംസ്കാരിക പൈതൃകത്തിന് മുതല്‍ കൂട്ടാകുന്നു. തീര്‍ത്തും കളങ്കമറ്റതായ നാടിന്റെ നന്മയുടെ പാരമ്പര്യത്തെ ഇത് വിളിച്ചോതുന്നു.
ഈ കഥയിലെ ശ്രീധരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മിക്ക കാര്യങ്ങളും, ഒരു സധാരണക്കാരന്റെ
ജീവിതത്തില്‍ സംഭവിക്കുന്നതാണെങ്കിലും അവ നമ്മെ പലപ്പോഴും ശരിക്കും വികാര
ദീനരാക്കുകയും അതുപോലെ നമ്മില്‍ വിവേകം ഉദ്പോധിപ്പിക്കുകയും ചെയ്യ തക്ക വിധത്തില്‍ ആണ് ഇതിന്റെ രചന. ഇതിന്റെ കാവ്യ ഭംഗി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടാന്‍ പ്രയാസമാണ്. ഇത് വായിക്കുന്ന ഏതൊരാളിന്റെ മനസ്സിലും ഇത് മായാതെ നില്‍ക്കുന്നതും, ഇതു വായിച്ചു കഴിയുമ്പോള്‍ നാം അറിയാതെ പറ‍ഞ്ഞുപോകും . യഥാര്‍ത്തത്തില്‍ ഇത് ജ്ഞാന പീഠ പുരസ്കാരത്തിന് എന്തുകൊണ്ടും ഏറ്റവും അനുയോജ്യമാണ്.........

അഷ്കര്‍ അലി
IXB