Kavithakal


മഞ്ഞ്‌

മഞ്ഞില്‍ വിരിഞ്ഞ പൂവെ,
പറയൂ നീ ഇളം പൂവെ,
അന്നുനാം കണ്ടതാ മനം,
കുളിരും മഞ്ഞുകാലത്തിന്‍,
വൃശ്ചിക മഞ്ഞില്‍ തണുപ്പേന്തിയ,
വൃശ്ചിക മാസ പൂവെ.
മഞ്ഞുകാലം നോറ്റ കുതിരയെ പോലെ,
മഞ്ഞിലായി ജീവിച്ച പൂവെ,
അങ്ങു നീലാകാശ ചെരിവിലായെന്നും
തിങ്ങി നില്‍ക്കുന്നൊരാ മകര മഞ്ഞ്.
സഹ്യന്റെ മാറിലും, ആനമുടി ചോലയിലും
സലിലമായി ഒ‍ഴുകുന്ന മഞ്ഞുതുള്ളി.
സഫലമാകുന്ന ജീവിത യാത്രയുടെ
അവസാനമീ വസുതയില്‍ നിന്നും
നാം ഒരു മഞ്ഞുതുള്ളിപോല്‍
ആര്‍ദ്രമായി മാഞ്ഞുപോകുമിനി.
അഷ്കര്‍ അലി
IX B