Kadhakal


നമ്പൂതിരി ഫലിതങ്ങള്‍

ഒരിടത്തൊരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. രാജാവിന് കലാകാരന്‍മാരെ വളരെ ഇഷ്ടമായിരുന്നു. കലാകാരന്‍മാര്‍ക്ക് രാജാവ് മാസത്തിലൊരിക്കാല്‍ വിഭവ സമൃദ്ധമായ സദ്യ നല്‍കും ആഹാരപ്രിയനായ കുഞ്ചന്‍ നമ്പ്യാരും സദ്യക്ക് വരുമായിരുന്നു. കുഞ്ചന്‍ നമ്പ്യര്‍ രാജാവിനെ കവിതകള്‍ പറഞ്ഞു കേള്‍പ്പിക്കും. രാജാവിന് കുഞ്ചന്‍ നമ്പ്യാര്‍ ഒരു ആഹാരപ്രിയനാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കുഞ്ചന്‍നമ്പ്യാരെ ഒന്നു പറ്റിക്കണമെന്ന് രാജാവ് കരുതി.
ഒരു ദിവസം ആഹാരം വിളമ്പുന്നവര്‍ ഇങ്ങനെ പറഞ്ഞു "ഇന്ന് അടപ്രഥമന്‍ ഉണ്ടാവുകില്യ.” . ഇതുകേട്ടപ്പോള്‍ കുഞ്ചന്‍നമ്പ്യാര്‍ പതിവിലേറെ ആഹാരം ക‍ഴിച്ചു . മറ്റുള്ളവര്‍ക്ക് കുഞ്ചന്‍നമ്പ്യാരെ കളിയാക്കാനാണെന്ന് ഇങ്ങനെ പറഞ്ഞതെന്ന് മനസിലായി.
ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അടപ്രഥമനും വിളമ്പി. തന്നെ കളിയാക്കുകയായിരുന്നു എന്നു മനസിലാക്കിയ കുഞ്ചന്‍നമ്പ്യാര്‍ പതിവുപോലെ അടപ്രഥമനും വാങ്ങി. ഇതു കണ്ട രാജാവിന് അതിശയം തോന്നി. രാജാവ് കുഞ്ചന്‍നമ്പ്യാരോട് ചോദിച്ചു "ഇത് എങ്ങനെ നമ്പ്യാരെ? താന്‍ പതിവിലേറെ ആഹാരം കഴിച്ചല്ലോ? പിന്നെ എങ്ങനെ?” കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞു : ഇപ്പോള്‍ അങ്ങ് യാത്ര ചെയ്യുന്ന വഴിയില്‍ ഒരുക്കൂട്ടം ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നു എന്ന് കരുതുക. അങ്ങ് ഇറങ്ങി അവരുടെ അടുത്തേക്ക്
അങ്ങചെല്ലുന്നു എന്ന് കരുതുക, അപ്പോള്‍ അവര്‍ അങ്ങേയ്ക്ക് വഴി നല്‍കുമല്ലോ? വയറ്റിലേയ്ക്ക് അടപ്രഥമന്‍ ചെല്ലുമ്പോള്‍ ബാക്കിയുള്ളവര്‍ താനെ വഴി നല്‍കിക്കോളും!